എന്റെ പ്രിയാ...
നീ നീര്‍ക്കിളികള്‍ കൂടണയുന്നൊരു ചതുപ്പുനിലം..
അവയുടെ കരച്ചിലും വിസര്‍ജ്യം വീണ പാടുകളും
നിന്റെ അടയാളങ്ങള്‍..
നീ നിന്റെ അനാകര്‍ഷതയോളം ആര്‍ദ്രയാണ് ..
നീ..
ഗ്രാമങ്ങളിലേക്കു ക്ഷണിക്കാതേയും
മുന്തിരി ചെടികള്‍ പൂക്കുന്നതുകാത്തുനില്‍ക്കാതെയും
സ്നേഹം പകര്‍ന്നവള്‍..
നിനക്ക് ശരീരവും മനസ്സൂം രണ്ടല്ല.
നീ പാതാളത്തോളം ആഴത്തില്‍ അയഞ്ഞ കറുത്തചെളി മാത്രം..
ഉല്പത്തിയിലെ കൊഴുത്ത സ്രവം പോലെ..
വിറയാര്‍ന്ന കാലടികളുമായ് ഞാന്‍ വരുമ്പോള്‍
പാഴ് വള്ളികളാലും ഗന്ധക ഗന്ധങ്ങളാലും
എന്നെ നീ മൂടുന്നതെന്തിന്?
എന്റെ പാദങ്ങള്‍ക്കടിയില്‍ ആരല്‍മീനുകള്‍ പുളയുന്നു..
എന്റെ കണങ്കാലുകാലുകളില്‍ അട്ടകള്‍ പൊതിയുന്നു..
എന്നിട്ടും..
ഒരു പുനര്‍ജന്മം പോലും വേണ്ടാതെ..
ഞാന്‍ നിന്റെ ആര്‍ദ്രതയിലേക്ക്..
Subscribe to:
Post Comments (Atom)
18 comments:
ഒരു പുതിയ ബ്ലോഗ് , ഒരു പുതിയ പോസ്റ്റ്
“ഉത്തമഗീതം“
ഹനീഷ് .കെ.എം.
സ്വാഗതം ഹനീഷ്,
ഉത്തമഗീതം നന്നായിട്ടുണ്ട്.
പ്രേമം നിങ്ങള്‍ക്ക് ഇത്ര ഒബ്സെഷന്‍ ആണോ മാഷെ?
തുടര്‍ന്നും എഴുതുക.
തേങ്ങാ അടിക്കുന്നു.
ഠേ!!!
Very Good Hanish.
Good Poem
ഹനീഷ് സാര്‍,
പ്രേമിച്ചുകൊണ്ടേയിരിക്കുക..
രണ്ടുപേര്‍ ചുമ്പിക്കുമ്പോള്‍ മാത്രമല്ല,
സ്നേഹിക്കുമ്പോളും ലോകം മാറുന്നു....
തുടരുക....
പ്രണയിക്കുമ്പോള്‍ നാം അറിഞ്ഞുകൊണ്ടു തന്നെ ഏതോ ആഴത്തിലേക്ക് ഊളിയിട്ട് അപ്രത്യക്ഷരാവും...
പ്രണയിക്കുമ്പോള്‍ നാം അറിഞ്ഞുകൊണ്ടു തന്നെ ഏതോ ആഴത്തിലേക്ക് ഊളിയിട്ട് അപ്രത്യക്ഷരാവും...
ഫെബ്രുവരി പ്രണയത്തിന്റെ മാസമാണോ.
വേറേയും പ്രണയ പോസ്റ്റുകള്‍ ഈ മാസം തുടങ്ങിയതില്‍ പിന്നെ കണ്ടല്ലോ.....
ഈ ലോകത്ത് എങ്ങനേയും എഴുതാന്‍ പറ്റിയ സാധനം പ്രണയം ആണോ.
കര്‍ത്താവേ.....വിസര്‍ജ്യം വരെ പ്രണയ സിംബലുകള്‍...
[ഹനീഷ് ..ഇതൊന്നും ശ്രദ്ധിക്കണ്ടാട്ടോ...മാഷ് ഇനിയും എഴുതണം]
പ്രണയം കുറച്ചു കൂടി പോയെന്ന് എല്ലാവരും പറയുന്നു...പക്ഷെ ഇത് എന്റെ പ്രണയമല്ല...അവളുടെതാണ്..അതിന്റെ ആഴം..അത് എന്റെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്താണ്.
സ്വാഗതം.
നന്നായിട്ടുണ്ട്.
കൃഷ് | krish
nice.. never knew you were a poet:)
you may end up havin lots of fans from the girls side:)
nice effort to start off with.
Hrishi
Haneesh
hridayathe kothi valicha geetham
swaaaaaagatham..........waiting for more
സ്വാഗതം...
സ്വാഗതം ഹനീഷു്.
ഹനീഷ്....ബൈബിളിന്റെ ഉത്തഗീതം കോപ്പിഅടിച്ചോ? പ്രേമം അത്ര എളുപ്പമുള്ള പണിയല്ല!!!!സുസ്വാഗതം സുഹൃത്തേ
Awesome ...!
Nvr knew u were a gr8 poet..!
Cool sir.. Do write more....
swapna,
premamaanu ettavum eluppamulla pani!
athinaadhyam,
masilu pidikkaathe,
oru kaattu pole ninnu kodukkanam.
kure kaalamaayille,
ee premam oru vallaatha bheekara sathwamaanennu paranju ellaavarum koodi aaleppedippikkaan thudangiyittu..
premathe premathinte vazhikku vittekkuka,
athu valarnnolum,
oru shareerathinteyo manassinteyo koodi aavashyamillaathe..
:)
haneeshe,
ee aardhrathayaal nee bhaarathappuzha nirakkum,
enikkurappaanu!
Post a Comment