Tuesday, February 6, 2007

കുളം

അകം കുളമാണ്
അടിയില്‍ ചേറുണ്ട്
ഇളക്കം ചേറിനെ കലക്കും

കുമിളകള്‍ ഉണ്ടാകുന്നത് ചേറില്‍ നിന്നാണ്
വീര്‍ത്ത് പൊട്ടുന്നവ.

മീനുകള്‍ ജീവനാണ്,
താമരവളയങ്ങള്‍ അലങ്കാരങ്ങളും.
തവളകള്‍ കുസ്രുതികളും
നീര്‍ക്കോലി പേടിതൊണ്ടനുമാണ്.

വേനലില്‍ കുളം ചുരുങ്ങും
അപ്പോള്‍, ചെറുമീനുകള്‍ തുമ്പികളായി പറന്നുപോവും,
പൂച്ചമത്സ്യങ്ങള്‍, അടിത്തട്ടു വിണ്ടുകീറുന്നതിനു മുന്‍പ്
മഴപെയ്യുന്നതും സ്വപ്നം കണ്ട് പാതാളത്തിലേക്കു മയങ്ങും.

(ഒരു ജെ സി ബി കുമ്പിള്‍ മണ്ണ് തരുമോ, ഈ കുളമൊന്നുമൂടാന്‍)

14 comments:

haneesh said...

കുളം ചതുപ്പുനിലത്തിന്നു മുന്‍പേ ജനിച്ചതാണ്

സുല്‍ |Sul said...

ഹനീഷ്,

നന്നായിരിക്കുന്നു നിരീക്ഷണങള്‍, കവിതയും.
സ്വാഗതം ബൂലോകത്തേക്ക്.

എല്ലാകുളങ്ങളും നികത്തേണ്ട. അതില്‍ പാതാളത്തിലേക്കു മയങ്ങിയ മത്സ്യങ്ങള്‍ കാണും. അവക്കു തുമ്പികളായ് പറന്നു പോവാനാവില്ലല്ലൊ?

-സുല്‍

ഹേമ said...

കുളം കവിത വായിച്ചു. കുളം നികത്തപ്പെടുന്നതിനെ ക്കുറിച്ചുള്ള ആധി മനസ്സിലാക്കുന്നു.
അഭിനന്ദനങ്ങള്‍.
: സിമി

G.MANU said...

nannayi mashey.....kulam

Devadas V.M. said...

ഹനീഷ് കവിത കൊള്ളാം
“കുസ്രുതികളും“,“പേടിതൊണ്ടനുമാണ്“ -> അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ?

വിഷ്ണു പ്രസാദ് said...

നന്നായിട്ടുണ്ട്.നല്ല കവിതകളുമായി ഇനിയും വരിക.

വേണു venu said...

നല്ല കവിത. കുളമൊന്നും മൂടാതിരിക്കട്ടെ.

prasanth kalathil said...

കുളം കവിത വായിച്ചപ്പോ തോന്നിയതാണ്:

കേരളത്തില്‍ എത്ര കുളങ്ങളുണ്ട്?
മാരാരിക്കുളം, തലക്കുളം, കായംകുളം...
അങ്ങനെയങ്ങനെ...

Anonymous said...

ഈ ബ്ലോഗിനെന്താ പേരിടാത്തെ?

Mubarak Merchant said...

കുളക്കവിത നന്നായി. ഈ കുഞ്ഞു കുളം മൂടിക്കളയരുതു മാഷേ..
ഇതുപോലെ മനുഷ്യനു മനസ്സിലാവുന്ന ഭാഷയിലുള്ള കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Unknown said...

നമ്മുടെയൊക്കെ മനസ്സുകളില്‍ ഇനിയും ബാക്കി നില്‍ക്കുന്ന ആര്‍ദ്രത തന്നെയല്ലെ ഈ കുളം.
നിസ്സംഗതയുടെ ഒരു കുമ്പിള്‍ മണ്ണിട്ട് മൂടി അതിനു മീതെ പൊങ്ങച്ചത്തിന്റെയും സ്വാര്‍ത്ഥതയുടെയും ഇരുനിലമാളിക പണിയാന്‍ കണക്കു കൂട്ട്tഇക്കൊണ്ടിരിക്കുകയാണെല്ലാവരും.

ഇനി ബാക്കിയുള്ള കുളങ്ങളൊക്കെ മൂടപ്പെടാതിരിക്കട്ടെ.

VIJU SHANKAR said...

ente mashe kavitha nannaayirikkunnu , abhinandanangal

aneeshans said...

ഹനീ‍ഷേ നല്ല കവിത. സ്വാഗതം ബൂലോകത്തിലേക്ക്.

a.sahadevan said...

കുളവും ഒരു കവിതാ വിഷയമാണ്‌
ഇനിയും കുളത്തിന്റെ വിശേഷങ്ങള്‍ കഥയായോ കവിതയായോ കുറിപ്പുകളായോ എഴുതണം. വായിക്കട്ടെ